എഫ് വൺ വീണ്ടും ഇന്ത്യയിലേക്ക്

ഫോർമുല വൺ കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് 2011-ൽ ഇന്ത്യയിൽ എഫ് വൺ മത്സരം നടന്ന്. 2011, 2012, 2013-ലും മത്സരങ്ങൾ നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാണ് 2014, 2015 എഫ് വൺ കലണ്ടറിൽ നിന്ന് ഡൽഹിയിലെ ബുദ്ധ് സർക്യൂട്ടിനെ ഒഴിവാക്കിയത്.
 

 

ഫോർമുല വൺ കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് 2011, 12, 13 വർഷങ്ങളിൽ ഇന്ത്യയിൽ എഫ് വൺ മത്സരങ്ങൾ നടന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് 2014, 2015 വർഷങ്ങളെ എഫ് വൺ കലണ്ടറിൽ നിന്ന് ഡൽഹിയിലെ ബുദ്ധ് സർക്യൂട്ടിനെ ഒഴിവാക്കപ്പെട്ടു. എന്നാലിപ്പോൾ ആരാധകർക്ക് വീണ്ടും ആവേശം പകർന്ന് കൊണ്ട് 2016 എഫ് വൺ സർക്യൂട്ടുകളിൽ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ഇടം പിടിച്ചു.

ഇന്ത്യൻ ഗ്രാൻപ്രി പ്രായോജകരായ ജേപീ സ്‌പോർട്‌സ് ഇന്റർനാഷനൽ മേധാവി സമീര ഗൗറും ഫോർമുല വൺ മേധാവി ബെർണി എക്ല്സ്റ്റണുമായി സോചിയിൽ നടന്ന റഷ്യൻ ഗ്രാൻപ്രിക്കിടെ നടത്തിയ ചർച്ചകളിലാണ് മത്സരവേദിയായി ഇന്ത്യയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

മൂന്നു തവണ വിജയകരമായി ഫോർമുല വൺ ഗ്രാൻപ്രിക്ക് ആതിഥ്യമരുളിയ ശേഷമാണ് 2014 മത്സര കലണ്ടറിൽ നിന്ന് ഇന്ത്യൻ ഗ്രാൻപ്രി പുറത്താവുന്നത്. ഭരണപരമായ നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങളും നികുതി നിരക്കിനെക്കുറിച്ചുള്ള അനിശ്ചിതത്വവുമെല്ലാം ചേർന്നതോടെ ഇന്ത്യൻ ഗ്രാൻപ്രിക്കു പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.

ഇന്ത്യൻ ഗ്രാൻപ്രിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾക്കു വെല്ലുവിളി സൃഷ്ടിക്കുന്നത് എഫ് വൺ കലണ്ടറിലെ മത്സരവേദികളുടെ ആധിക്യമാണ്. മെക്‌സിക്കോയുടെ തിരിച്ചുവരവോടെ അടുത്ത സീസണിൽ 20 ഗ്രാൻപ്രികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016-ൽ അരങ്ങേറ്റം കുറിക്കുന്ന അസർബൈജാനൊപ്പം ഇന്ത്യൻ ഗ്രാൻപ്രി പുനഃസ്ഥാപിക്കുക കൂടി ചെയ്താൽ മത്സരവേദികളുടെ എണ്ണം 22 ആവും. 22 ഗ്രാൻപ്രികൾ ഉൾപ്പെടുന്ന സീസണിൽ മത്സരിക്കുന്നതിനോടു ടീമുകൾ അനുകൂല നിലപാട് സ്വീകരിക്കുമോ എന്നും കാത്തിരുന്ന കാണണം.