ടോയ്‌ലറ്റില്‍ ഫോണ്‍ ഒളിപ്പിച്ച് കളളക്കളി: ജോര്‍ജ്ജിയന്‍ ഗ്രാന്‍ഡ് മാസ്റ്ററെ മത്സരത്തില്‍ നിന്നു പുറത്താക്കി

ദുബായ് ഓപ്പണ് ചെസ് ചാമ്പ്യന്ഷിപ്പിനിടെ സ്മാര്ട്ട് ഫോണ് ഉപയോഗിച്ചതിന് ജോര്ജ്ജിയന് ചെസ് ഗ്രാന്ഡ് മാസ്റ്റര് ഗയോസ് നിഗാലിഡ്സിനെ ടൂര്ണമെന്റല് നിന്ന് പുറത്താക്കി. ഇയാളെ ടൂര്ണമെന്റുകളില് നിന്ന് പതിനഞ്ച് വര്ഷത്തേക്ക് വിലക്കുകയും ചെയ്തു. അര്മേനിയയുടെ ഗ്രാന്ഡ് മാസ്റ്റര് ടിഗ്രാന് പെട്രോസിയനുമായുളള ആറാം റൗണ്ട് മത്സരത്തിനിടെയാണ് ഇയാള് പിടിക്കപ്പെട്ടത്.
 

ദുബായ്: ദുബായ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പിനിടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചതിന് ജോര്‍ജ്ജിയന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗയോസ് നിഗാലിഡ്‌സിനെ ടൂര്‍ണമെന്റല്‍ നിന്ന് പുറത്താക്കി. ഇയാളെ ടൂര്‍ണമെന്റുകളില്‍ നിന്ന് പതിനഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. അര്‍മേനിയയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ടിഗ്രാന്‍ പെട്രോസിയനുമായുളള ആറാം റൗണ്ട് മത്സരത്തിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഗയോസിന് കളിയ്ക്ക് സഹായം ലഭിക്കുന്നുണ്ടെന്ന പെട്രോസിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. കളിക്കിടെ ഇയാള്‍ അടിയ്ക്കടി ടോയ്‌ലറ്റിലേക്ക് പോകുന്നതാണ് സംശയമുണ്ടാക്കിയത്.
മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ മത്സരങ്ങള്‍ക്കിടയില്‍ കൊണ്ടു നടക്കുന്നതിന് രാജ്യാന്തര ചെസ് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നിട് ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ഒരു സ്മാര്‍ട്ട് ഫോണും ഹെഡ്‌സെറ്റും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ജോര്‍ജ്ജിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇയാള്‍ തുടര്‍ച്ചയായി വിജയിച്ചിരുന്നു.

ഫോണ്‍ തന്റേതല്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഇയാളുടെ അക്കൗണ്ടുളള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇതില്‍ ഓപ്പണായിരുന്നത് സംശയം ദൂരീകരിച്ചു. ഇത് വഴി ഒരു ചെസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുമുണ്ടായിരുന്നു.