ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിലെ മത്സരങ്ങൾക്ക് തുടക്കമായി. 50 മീറ്റർ പിസ്റ്റളിൽ ഇന്ത്യയുടെ ജിത്തു റായി ആദ്യ സ്വർണം നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ശ്വേത ചൗധരി ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടി. 16 ഷോട്ടിൽ നിന്നുള്ള പോയിന്റിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ശ്വേധ ചൗധരി വെങ്കല മെഡൽ നേടിയത്. ചൈനയുടെ ഷാങ് മേങ് യുവാൻ സ്വർണ്ണവും ദക്ഷിണ കൊറിയയുടെ ജുങ് ലീ വെള്ളിയും നേടി. ബാഡ്മിന്റൺ വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം
Sep 20, 2014, 09:50 IST
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിലെ മത്സരങ്ങൾക്ക് തുടക്കമായി. 50 മീറ്റർ പിസ്റ്റളിൽ ഇന്ത്യയുടെ ജിത്തു റായി ആദ്യ സ്വർണം നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ശ്വേത ചൗധരി ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടി. 16 ഷോട്ടിൽ നിന്നുള്ള പോയിന്റിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ശ്വേധ ചൗധരി വെങ്കല മെഡൽ നേടിയത്. ചൈനയുടെ ഷാങ് മേങ് യുവാൻ സ്വർണ്ണവും ദക്ഷിണ കൊറിയയുടെ ജുങ് ലീ വെള്ളിയും നേടി.
ബാഡ്മിന്റൺ വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം സൈന നേഹ്‌വാൾ വിജയിച്ചു. മക്കാവു താരത്തെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സൈന പരാജയപ്പെടുത്തിയത്. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ രണ്ട് സ്വർണ്ണവുമായി ചൈന മുന്നേറ്റം തുടരുകയാണ്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 18 ഫൈനലുകൾക്കാണ് ഇന്ന് ഇഞ്ചിയോൺ വേദിയാവുക.