സെമി പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെയെ നേരിടും

ഇന്ത്യൻ സൂപ്പർലീഗിൽ സെമി പ്രതീക്ഷയോടെ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ എഫ്സിയെ നേരിടും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. ഇന്നത്തെ കളിയിൽ പൂനെ എഫ്സിയെ പരാജയപ്പെടുത്തിയാൽ മാത്രം പോരാ, ചെന്നൈയിൻ എഫ്സി ഡൽഹി ഡൈനാമോസിനെ തോൽപ്പിക്കുകയോ സമനിലയിൽ തളയ്ക്കുകയോ വേണം. എന്നാൽ മാത്രമേ കേരളത്തിന് സെമിയിലെത്താൻ കഴിയൂ.
 


കൊച്ചി:
ഇന്ത്യൻ സൂപ്പർലീഗിൽ സെമി പ്രതീക്ഷയോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ എഫ്‌സിയെ നേരിടും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. ഇന്നത്തെ കളിയിൽ പൂനെ എഫ്‌സിയെ പരാജയപ്പെടുത്തിയാൽ മാത്രം പോരാ, ചെന്നൈയിൻ എഫ്‌സി ഡൽഹി ഡൈനാമോസിനെ തോൽപ്പിക്കുകയോ സമനിലയിൽ തളയ്ക്കുകയോ വേണം. എന്നാൽ മാത്രമേ കേരളത്തിന് സെമിയിലെത്താൻ കഴിയൂ.

13 റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ചെന്നൈയിൻ എഫ്.സിയും എഫ്.സി ഗോവയും മാത്രമേ സെമിഫൈനൽ ഉറപ്പിച്ചിട്ടുള്ളൂ. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കു വേണ്ടി ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്. 14-ാം റൗണ്ടിലെ ഓരോ മത്സരത്തിലെയും ഫലം നിർണായകമാണ്. സെമി ബർത്ത് ലക്ഷ്യമിടുന്ന ടീമുകളുടെ പോയിന്റ് നില ഇപ്രകാരമാണ്: അത്‌ലറ്റികോ ഡി കൊൽക്കത്ത 18, ഡൽഹി ഡൈനാമോസ് 17, കേരള ബ്ലാസ്‌റ്റേഴ്‌സ് 16, എഫ്.സി പൂനെ സിറ്റി 16, മുംബൈ സിറ്റി എഫ്.സി 15, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 14.