ഫെർണാണ്ടോ അലോൻസോയ്ക്ക് സ്മൃതിനാശമെന്ന് സൂചന

രണ്ടു തവണ ഫോർമുല വൺ ചാമ്പ്യനായ ഫോർമുല വൺ ഡ്രൈവർ ഫെർണാണ്ടോ അലോൻസോയ്ക്ക് താൽക്കാലിക സ്മ്യതി നാശമെന്ന് സൂചന.
 

ബാഴ്‌സിലോണ: രണ്ടു തവണ ഫോർമുല വൺ ചാമ്പ്യനായ ഫോർമുല വൺ ഡ്രൈവർ ഫെർണാണ്ടോ അലോൻസോയ്ക്ക് താൽക്കാലിക സ്മൃതി നാശമെന്ന് സൂചന.

കഴിഞ്ഞ മാസം ബാഴ്‌സിലോണയിൽ സംഭവിച്ച അപകടത്തെ തുടർന്നാണ് അലോൻസോയ്ക്ക് സ്മൃതി
നാശം സംഭവിച്ചത് എന്ന് മക്‌ലാറൻ റേസിങ് ഡയറക്ടർ എറിക്ക് ബൗളിയർ പറഞ്ഞു.1995ന് ശേഷം സംഭവിച്ചതൊന്നുംഅദ്ദേഹത്തിന്റെ ഓർമ്മയിലില്ല.

ഞാൻ ഒരു കാറോട്ടക്കാരനാണ് എനിക്ക് ഫോർമുല വൺ ഡ്രൈവർ ആവണം എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. രണ്ടാഴ്ച്ചയായി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അലോൻസോ.