ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ നാടിന് സമര്‍പ്പിച്ച് മുഹമ്മദ് അനസ്

ഏഷ്യന് ഗെയിംസില് നേടിയ വെള്ളി മെഡല് പ്രളയക്കെടുതി അനുഭവിക്കുന്ന നാടിനായി സമര്പ്പിക്കുന്നതായി മുഹമ്മദ് അനസ്. ജക്കാര്ത്തയിലെ 400 മീറ്റര് ട്രാക്കില് ചരിത്ര നേട്ടമാണ് മലയാളി അനസ് സ്വന്തമാക്കിയത്. ദുരിത ബാധിതര്ക്കായി വെള്ളി മെഡല് നേട്ടം സമര്പ്പിക്കുന്നതായും ഇത് അവരില് പുഞ്ചിരി വിടര്ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അനസ് പ്രതികരിച്ചു.
 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ നേടിയ വെള്ളി മെഡല്‍ പ്രളയക്കെടുതി അനുഭവിക്കുന്ന നാടിനായി സമര്‍പ്പിക്കുന്നതായി മുഹമ്മദ് അനസ്. ജക്കാര്‍ത്തയിലെ 400 മീറ്റര്‍ ട്രാക്കില്‍ ചരിത്ര നേട്ടമാണ് മലയാളി അനസ് സ്വന്തമാക്കിയത്. ദുരിത ബാധിതര്‍ക്കായി വെള്ളി മെഡല്‍ നേട്ടം സമര്‍പ്പിക്കുന്നതായും ഇത് അവരില്‍ പുഞ്ചിരി വിടര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അനസ് പ്രതികരിച്ചു.

ഏഷ്യന്‍ ഗെയിംസ് ട്രാക്കുകളില്‍ ഒരു മലയാളി നേടുന്ന ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് അനസിന്റെ മെഡല്‍. കേന്ദ്ര കായിക മന്ത്രി രാജ്യ വര്‍ദ്ധന്‍ റാത്തോഡും അനസിന്റെ മത്സരം വീക്ഷിക്കാനായി എത്തിയിരുന്നു. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അനസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മെഡല്‍ നേട്ടം തന്റെ പരിശീലകര്‍ക്കും സമര്‍പ്പിക്കുന്നതായി അനസ് വ്യക്തമാക്കി.

ഹീറ്റ്‌സിലും (45.63 സെ), സെമിഫൈനലിലും (45.30 സെ) ഏറ്റവും മികച്ച സമയം കുറിച്ചാണ് അനസ് ഫൈനലിന് യോഗ്യത നേടിയത്. ഞായറാഴ്ച വൈകീട്ട് നടന്ന ഫൈനലില്‍ ഖത്തറിന്റെ സുഡാന്‍കാരനായ അബ്ദുല്ല ഹാറൂണ്‍, ബഹ്‌റൈന്റെ അബ്ബാസ് അബ്ബാസ്, ഖാമിസ് അലി എന്നിവരില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ മികച്ച സ്റ്റാര്‍ട്ടും വേഗതയും അനസിന് കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചു.