വിംബിൾഡൺ: സാനിയ-ഹിംഗിസ് സഖ്യം ഫൈനലിൽ
വിംബിൾഡൺ ടെന്നീസ് വനിത ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ റാക്വൽ കോപ്സ്-അബിഗേൽ സ്പിയേഴ്സ് ജോഡികളെ തോൽപ്പിച്ചാണ് ഇരുവരും ഫൈനലിൽ പ്രവേശിച്ചത്. സ്കോർ 6-1,6-2.
Jul 10, 2015, 19:18 IST
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് വനിത ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ റാക്വൽ കോപ്സ്-അബിഗേൽ സ്പിയേഴ്സ് ജോഡികളെ തോൽപ്പിച്ചാണ് ഇരുവരും ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ 6-1,6-2.
ക്വാർട്ടറിൽ കാസി ഡെല്ലാക്വ- യർസൊലാവ ഷ്വെഡോവ സഖ്യത്തെ തോൽപിച്ചാണ് സഖ്യം സെമിയിൽ പ്രവേശിച്ചത്. സ്‌കോർ: 75, 63.