അശ്ലീല ചേഷ്ഠ: പാക് ഹോക്കി താരങ്ങൾക്ക് സസ്‌പെൻഷൻ

കാണികൾക്ക് നേരെ അശ്ലീല ചേഷ്ഠ കാണിച്ച രണ്ട് പാക്കിസ്ഥാൻ ഹോക്കി താരങ്ങൾക്ക് സസ്പെൻഷൻ. ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനൽ മത്സരത്തിന് ശേഷമായിരുന്നു സംഭവം.
 

 

ഭുവനേശ്വർ: കാണികൾക്ക് നേരെ അശ്ലീല ചേഷ്ഠ കാണിച്ച രണ്ട് പാക്കിസ്ഥാൻ ഹോക്കി താരങ്ങൾക്ക് സസ്‌പെൻഷൻ. ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനൽ മത്സരത്തിന് ശേഷമായിരുന്നു സംഭവം.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ തോൽപിച്ച ശേഷം പാക് ടീമംഗങ്ങൾ കാണികൾക്കു നേരെ ആക്ഷേപ ആംഗ്യം കാണിക്കുകയായിരുന്നു. കളിയുടെ അവസാന മിനിറ്റിൽ ഗോൾ നേടി വിജയിച്ചതോടെ ജഴ്‌സിയൂരി ആഹ്ലാദപ്രകടനം നടത്തിയ ഇവർ ഗ്യാലറിയിലിരിക്കുന്ന കാണികൾക്ക് നേരെ നടുവിരലുയർത്തിക്കാട്ടി.

കളിക്കാരുടെ മോശം പെരുമാറ്റത്തിൽ ടീം കോച്ച് ഷഹ്നാസ് ഷെയ്ഖ് മാപ്പ് പറയുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇതിനെതിരെ വിമർശനമുയരുകയുണ്ടായി. പാക് ടീംമംഗങ്ങളുടെ നടപടിയെ ടൂർണമെന്റ് ഡയറക്ടർ വിയേർട്ട് ഡോയറും വിമർശിച്ചു.