യു.എസ്.ഓപ്പൺ ടെന്നിസ്; സാനിയ-ഹിംഗിസ് സഖ്യം സെമിയിൽ
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും യു.എസ്. ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ് സെമിഫൈനലിൽ പ്രവേശിച്ചു. 85 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ ഒൻപതാം സീഡായ തായ്പെയുടെ യുങ് യാൻ ചാൻ-ഹാവോ ചിങ് ചാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ-ഹിംഗിസ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 7-6(5), 6-1.
Sep 9, 2015, 15:13 IST
ന്യൂയോർക്ക്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും സ്വിസ് താരം മാർട്ടിന ഹിംഗിസും യു.എസ്. ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ് സെമിഫൈനലിൽ പ്രവേശിച്ചു. 85 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ ഒൻപതാം സീഡായ തായ്പെയുടെ യുങ് യാൻ ചാൻ-ഹാവോ ചിങ് ചാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ-ഹിംഗിസ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോർ: 7-6(5), 6-1.
സെമിയിൽ ഇറ്റലിയുടെ പതിനൊന്നാം സീഡായ സാറ എറാനി-ഫ്‌ളാവിയ പെന്നെറ്റ സഖ്യമാണ് സാനിയ ഹിംഗിസ് ടീമിന്റെ എതിരാളി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയുടെ കർമാൻ കൗർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോർ: 6-2, 4-6, 6-3.