അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഹിമ ദാസ്; പെണ്‍കരുത്തിന് അഭിനന്ദന പ്രവാഹം

അണ്ടര് 20 ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് സ്വര്ണനേട്ടത്തോടെ ചരിത്രമെഴുതിയ ഇന്ത്യന് അത്ലറ്റ് ഹിമ ദാസിന് അഭിനന്ദന പ്രവാഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രകായിക മന്ത്രി രാജ്യവര്ദ്ധന് സിങ് റാത്തോഡ്, മുന് ഇന്ത്യന് ക്രിക്കറ്റ് താരങ്ങളായ വീരേന്ദര് സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അക്ഷയ് കുമാര്, ഫര്ഹാന് അക്തര് എന്നിവരാണ് ഹിമയെ അഭിനന്ദിച്ച് രംഗത്തു വന്നത്. ഇന്ത്യന് അത്ലറ്റികിസിന്റെ ചരിത്രമാണ് ഹിമ മാറ്റിമറിച്ചതെന്ന് ഇവര് അഭിപ്രായപ്പെട്ടു.
 

ന്യൂഡല്‍ഹി: അണ്ടര്‍ 20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രമെഴുതിയ ഇന്ത്യന്‍ അത്‌ലറ്റ് ഹിമ ദാസിന് അഭിനന്ദന പ്രവാഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രകായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് ഹിമയെ അഭിനന്ദിച്ച് രംഗത്തു വന്നത്. ഇന്ത്യന്‍ അത്‌ലറ്റികിസിന്റെ ചരിത്രമാണ് ഹിമ മാറ്റിമറിച്ചതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ലോകചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. ലോകത്തിലെ തന്നെ മികച്ച താരങ്ങളായ അമേരിക്കയുടെ ടെയ്ലര്‍ മന്‍സന്‍, റൊമാനിയയുടെ ആന്ദ്രെ മികോലസ് എന്നിവരെ പിന്നിലാക്കിയായിരുന്നു ഹിമയുടെ സ്വര്‍ണനേട്ടം. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെയാണ് 400 മീറ്ററില്‍ ഇന്ത്യ മത്സരിക്കാനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി കരുത്ത് കാട്ടിയ ഹിമ ട്രാക്കില്‍ അദ്ഭുതം സൃഷ്ടിച്ചു. 18കാരിയായ ഹിമ ഫിനിഷിംഗ് പൊയിന്റിലെത്തുമ്പോള്‍ ക്ലോക്കില്‍ രേഖപ്പെടുത്തിയ സമയം 51.46 സെക്കന്‍ഡ്.

ഫിന്‍ലാന്‍ഡില്‍ പിന്തുണയുമായി എത്തിയ ആരാധകര്‍ക്ക് ഹിമ നന്ദി രേഖപ്പെടുത്തി. അസം സ്വദേശിയായ ഹിമ രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. വളര്‍ന്നു വരുന്ന യുവതയ്ക്ക് പ്രചോദനമാണ് ഹിമയെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. സമീപകാലത്ത് ഒരു ഇന്ത്യന്‍ അത്‌ലറ്റിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഫിന്‍ലാന്‍ഡില്‍ ഹിമ നടത്തിയത്.

https://www.facebook.com/100010777746706/videos/630141840688402/?t=0