ലോകകപ്പ് ക്രിക്കറ്റ്: ക്വാർട്ടർ ലൈനപ്പായി

ലോകകപ്പ് ക്രിക്കറ്റ് ക്വാർട്ടർ മത്സരങ്ങൾക്കുള്ള ലൈനപ്പായി. മാർച്ച് 18 ബുധനാഴ്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ആദ്യ ക്വാർട്ടറിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.
 

 

മെൽബൺ: ലോകകപ്പ് ക്രിക്കറ്റ് ക്വാർട്ടർ മത്സരങ്ങൾക്കുള്ള ലൈനപ്പായി. മാർച്ച് 18 ബുധനാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ആദ്യ ക്വാർട്ടറിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. 19 വ്യാഴാഴ്ച മെൽബണിലാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം.

20 ന് അഡ്‌ലൈഡിൽ പാക്കിസ്ഥാൻ-ഓസ്‌ട്രേലിയ ക്വാർട്ടർ ഫൈനൽ നടക്കും. 21 ശനിയാഴ്ച വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാന്റ് വെസ്റ്റിന്റീസിനെ നേരിടും.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം 24 ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ തുടങ്ങുന്നത്. ഓക്‌ലാനൻഡിലെ ഈഡൻ പാർക്കിലാണ് ആദ്യ സെമി. 26 ന് സിഡ്‌നിയിൽ നടക്കുന്ന രണ്ടാം സെമിഫൈനലിന് ശേഷം ഫൈനൽ പോരാളികളെ അറിയാം. മാർച്ച് 29 ഞായറാഴ്ച മെൽബണിലാണ് ഫൈനൽ.