മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇടക്കാല പരിശീലകനായി റാള്‍ഫ് റങ്ക്നിക്കിനെ നിയോഗിച്ചു

ഈ സീസൺ അവസാനം വരെ റങ്ക്നിക്ക് തുടരും
 

പുറത്താക്കിയ മാനേജർ ഓലെ ഗുണ്ണർ സോള്‍ഷ്യർക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇടക്കാല പരിശീലകനായി ജർമ്മന്‍കാരനായ റാള്‍ഫ് റങ്ക്നിക്കിനെ തെരഞ്ഞെടുത്തു. ആർ.ബി ലെപ്സിഗിന്‍റെ മുന്‍ പരിശീലകനായിരുന്ന റങ്ക്നിക് ഈ സീസൺ അവസാനിക്കും വരെ യുണൈറ്റഡില്‍ തുടരും. 

ആറ് മാസത്തേക്കാണ് മാനേജർ എന്ന നിലയിൽ റങ്ക്നിന്‍റെ കരാറെങ്കിലും രണ്ട് വർഷത്തെ കൺസൾട്ടൻസിയും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.ആറ് മാസത്തെ ഹ്രസ്വകാല പരിശീലക ജോലി ഏറ്റെടുക്കാൻ അദേഹത്തിന് ആദ്യം താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ സീസൺ അവസാനിച്ചതിന് ശേഷം ടീമിനെ സഹായിക്കാൻ റങ്ക്നിക്കിനെ ചുമതലുപ്പെടുത്തി. ലോകോമോട്ടീവ് മോസ്കോയുമായി മൂന്ന് വർഷത്തെ കരാറിൽ മാത്രം റാൻനിക്ക് ഒപ്പുവെച്ചിട്ടും യുണൈറ്റഡ് അവർക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടില്ലെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.

മാനേജർ എന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ എപ്പോഴാണ് റങ്ക്നിക്ക് ഡഗൗട്ടിൽ എത്തുക എന്നത് ഉറപ്പായിട്ടില്ല.