കഞ്ഞുങ്ങളുടെ ക്രിസ്മസ് ആഘോഷമാക്കാനായി സമ്മാനങ്ങളുമായി റയൽ ബെറ്റിസ് ആരാധകർ 

പത്തൊമ്പതിനായിരം പാവകളാണ് സംഭാവനയായി കിട്ടിയത്
 

 ക്രിസ്മസിന് ഒരൊറ്റ കുഞ്ഞുങ്ങളും സമ്മാനം കിട്ടാതെ വിഷമിക്കരുത് എന്ന തീരുമാനത്തിലായിരുന്നു റയൽ ബെറ്റിസ് ആരാധകർ. ഈ ഉത്സവകാലം ആഘോഷമാക്കാനായി പതിനായിരത്തിലേറെ പാവകളാണ് റയൽ ബെറ്റിസ്- സോസിദാദ് മത്സരത്തിന്റെ ഇടവേളയിൽ ആരാധകർ നൽകിയത്. ഈ കോവിഡ് പ്രതിസന്ധി കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി  ക്രിസ്മസ് സമ്മാനങ്ങളുമായിട്ടാണ് ആരാധകർ കളികാണാൻ എത്തിയത്. ബെറ്റിസിന്റെ  ഈ വർഷത്തെ അവസാന ഹോം മത്സരമായിരുന്നു ഇത്. ഇടവേള സമയത്ത് പതിനായിരക്കണക്കിന് പാവകളാണ് ആരാധകർ ​ഗ്രൗണ്ടിലേക്ക് എറിഞ്ഞു നൽകിയത്. ബാറ്ററിയില്ലാത്ത 35 സെന്റിമീറ്ററിനേക്കാൾ ഉയരമില്ലാത്ത സോഫ്റ്റ് ടോയ്സുമായി വരാനായിരുന്നു ആരാധകർക്ക് കിട്ടിയ നിർദേശം. പാവകൾ എറിഞ്ഞു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.