കൊച്ചി ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഇല്ല
കൊച്ചിയിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മൽസരത്തിൽ മലയാളി താരം സഞ്ജു.വി.സാംസൺ ഇല്ല. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുളള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പിന്നർ അശ്വിൻ, രോഹിത് ശർമ്മ, കരൺ ശർമ്മ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
Oct 4, 2014, 17:04 IST
മുംബൈ: കൊച്ചിയിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മൽസരത്തിൽ മലയാളി താരം സഞ്ജു.വി.സാംസൺ ഇല്ല. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുളള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പിന്നർ അശ്വിൻ, രോഹിത് ശർമ്മ, കരൺ ശർമ്മ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന അശ്വിന് വിശ്രമം അനുവദിച്ചപ്പോൾ, പരിക്ക് കാരണമാണ് രോഹിതിനെ ഒഴിവാക്കിയത്. സ്പിന്നർ കുൽദീപ് യാദവാണ് ടീമിലെ പുതുമുഖം. ധോണി, ശിഖർ ധവാൻ, അജിൻക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്. പരമ്പരയിൽ മൂന്ന് ഏകദിന മൽസരങ്ങളാണുള്ളത്. ഒക്ടോബർ എട്ടിനാണ് കൊച്ചി ഏകദിനം.