സഞ്ജു ഇന്നിറങ്ങുമോ; ആകാംഷയോടെ കേരളം

രോഹിത് ശർമ്മയുടെ പരുക്ക് സഞ്ജു സാസംണിന് ഏകദിനത്തിലേക്കുള്ള വഴി തുറക്കുമോ, അതോ അമ്പാട്ടി റായിഡു കളിക്കുമോ. കേരളീയർ ആകാംഷയോടെ കാത്തിരിക്കുകയാണ്. നമ്മുടെ സ്വന്തം സഞ്ജു സാംസൺ അരങ്ങേറ്റം നടത്തുന്നത് കാണാൻ. വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യാ ഇംഗ്ലണ്ട് മൂന്നാം ഏകദിനം.
 

നോട്ടിംഗം: രോഹിത് ശർമ്മയുടെ പരുക്ക് സഞ്ജു സാസംണിന് ഏകദിനത്തിലേക്കുള്ള വഴി തുറക്കുമോ, അതോ അമ്പാട്ടി റായിഡു കളിക്കുമോ. കേരളീയർ ആകാംഷയോടെ കാത്തിരിക്കുകയാണ്. നമ്മുടെ സ്വന്തം സഞ്ജു സാംസൺ അരങ്ങേറ്റം നടത്തുന്നത് കാണാൻ. വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യാ ഇംഗ്ലണ്ട് മൂന്നാം ഏകദിനം.

രോഹിത് ശർമ്മക്ക് പകരക്കാരനായി തെരഞ്ഞെടുത്ത മുരളി വിജയ് രണ്ട് ദിവസത്തിനകമെ ടീമിനോട് ചേരുകയുള്ളൂ. അതിനാൽ തന്നെ സഞ്ജുവിനോ, റായിഡുവിനോ സാധ്യതയുണ്ട്. മികച്ച ഫോമിലാണ് രണ്ട് പേരുമെങ്കിലും റായിഡുവിനാണ് സാധ്യത കൂടുതൽ. ശിഖർ ധവാന്റെ ബാറ്റിംഗ് ഫോമിൽ ആശങ്കയുണ്ടെങ്കിലും രോഹിത്ത് ഇല്ലാത്ത സാഹചര്യത്തിൽ അദേഹം കളിക്കാൻ സാധ്യതയുണ്ട്. എന്നാൽ ധവാനെ മാറ്റാൻ തീരുമാനിച്ചാൽ ഒരു പക്ഷെ റായിഡുവിനും സഞ്ജുവിനും അവസരം കിട്ടും. അങ്ങിനെയെങ്കിൽ രഹാനെ ഓപ്പണറാകാൻ സാധ്യതയുണ്ട്.

ട്രെൻറ് ബ്രിഡ്ജിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. അതിനാൽ തന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഏകദിനത്തിലെ പ്രകടനത്തിന്റെ പേരിൽ കേൾക്കുന്ന വിമർശനങ്ങൾക്ക് നായകൻ കുക്കിന് മറുപടി പറയാനുള്ള അവസരം ഒരുങ്ങുമോ എന്ന് കാത്തിരുന്നു കാണണം. 1990-ന് ശേഷം ട്രെൻറ് ബ്രിഡ്ജിൽ ഇന്ത്യ ഏകദിനങ്ങൾ ജയിച്ചിട്ടില്ല. ഈ ചരിത്രം ഇന്ന് തിരുത്തിക്കുറിക്കുമോ എന്ന് നമുക്ക് നോക്കാം.