കളി തോറ്റു; ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കി

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കി. ഇന്ന് നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ധോണിയുടെ റാഞ്ചിയിലെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചത്. ആരാധകരുടെ പ്രതികരണത്തെ ഭയന്നാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്. മറ്റു താരങ്ങളുടെ വീടുകൾക്കും സുരക്ഷ നൽകിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളുടെ യാത്ര സംബന്ധമായ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
 


റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കി. ഇന്ന് നടന്ന സെമി ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ധോണിയുടെ റാഞ്ചിയിലെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചത്. ആരാധകരുടെ പ്രതികരണത്തെ ഭയന്നാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്. മറ്റു താരങ്ങളുടെ വീടുകൾക്കും സുരക്ഷ നൽകിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളുടെ യാത്ര സംബന്ധമായ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

സെമിയിൽ ഓസ്‌ട്രേലിയയോട് 95 റൺസിനാണ് ഇന്ത്യ തോറ്റത്. 329 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 ഓവറിൽ 233 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 65 റൺസെടുത്ത ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് ടീം ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ശിഖർ ധവാൻ 45 റൺസും അജിങ്ക്യ രഹാനെ 44 റൺസുമെടുത്തു.