രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് വിജയം; പരമ്പര

 

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക്  7 വിക്കറ്റ് വിജയം. ആദ്യ കളിയും ജയിച്ച ആതിഥേയർ ഇതോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 288 എന്ന വിജയലക്ഷ്യം അവർ 11 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ധവാൻ- രാഹുൽ സഖ്യം 11.4 ഓവറിൽ 63 റൺസ് കൂട്ടിച്ചേർത്തു. 29 റൺസ് നേടിയ ധവാൻ ആദ്യം മടങ്ങി. തൊട്ടു പിന്നാലെ റണ്ണൊന്നും എടുക്കാതെ കോഹ്‌ലിയും മടങ്ങി. എന്നാൽ നാലാമനായി എത്തിയ ഋഷഭ് പന്ത് രാഹുലിനൊപ്പം സ്കോർ  ചലിപ്പിച്ചു. 115 റൺസ് ഇവർ മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. 79 പന്തിൽ 55 റൺസ് എടുത്തു രാഹുലും 71 പന്തിൽ 85 റൺസ് എടുത്തു ഋഷഭ് പന്തും പുറത്തായി. 22 റൺസ് എടുത്ത വെങ്കിടേഷ് അയ്യർ, 11 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവർ പുറത്തായ ശേഷം ശർദുൽ താക്കൂർ- അശ്വിൻ സഖ്യമാണ് പൊരുതാവുന്ന സ്കോറിൽ ടീമിനെ എത്തിച്ചത്. താക്കൂർ 38 പന്തിൽ 40ഉം അശ്വിൻ 24 പന്തിൽ 25 റൺസും നേടി. ഷംസി 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കം നൽകി. ജാനേമൻ മാലൻ- ഡികോക്ക് സഖ്യം ആദ്യ വിക്കറ്റിൽ  22 ഓവറിൽ  136 റൺസ് കൂട്ടിചേർത്തു. മാലൻ 108 പന്തിൽ 91ഉം ഡീകോക് 66 പന്തിൽ 78 റൺസും കൂട്ടിച്ചേർത്തു. ബവുമാ 35 റൺസ് നേടി പുറത്തായി. 37 റൺസുമായി മാർക്രം, 37 തന്നെ നേടിയ വാൻ ദെർ ദെസൻ എന്നിവർ ടീമിനെ വിജയത്തിൽ എത്തിച്ചു.

ഡീകോക്ക് ആണ് കളിയിലെ താരം.