തുടക്കം പതറി; ശ്രീലങ്കയുടെ ഓപ്പണർമാർ പുറത്ത്
പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റുചെയ്യുന്ന ശ്രീലങ്കയ്ക്ക് തുടക്കം പതറി. നാല് റൺസെടുക്കുന്നതിനിടെ രണ്ടു ഓപ്പണർമാരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
Mar 18, 2015, 10:34 IST
സിഡ്‌നി: പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റുചെയ്യുന്ന ശ്രീലങ്കയ്ക്ക് തുടക്കം പതറി. നാല് റൺസെടുക്കുന്നതിനിടെ രണ്ടു ഓപ്പണർമാരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
മൂന്നു റൺസെടുത്ത കുശാൽ പെരേരയെ കെയ്ൽ ആബോട്ടാണ് പുറത്താക്കി
. റൺസെടുക്കുന്നതിന് മുമ്പ് ദിൽഷനെ സ്റ്റെയ്‌നും പുറത്താക്കി. 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. നിലവിൽ സംഗകാരയും തിരിമണ്ണെയുമാണ് ക്രീസിൽ. ലങ്കൻ ടീമിൽ പരിക്കേറ്റ രംഗണ ഹെറാത്തിന് പകരം പുതുമുഖം തരിന്ദു കൗശലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടീമിൽ കെയ്ൽ ആബോട്ട്, ഫാഫ് ഡുപ്ലെസിസ് എന്നിവർ തിരിച്ചെത്തി.