സ്‌കോട്‌ലൻഡിനെതിരെ ആറു വിക്കറ്റ് ജയം; ബംഗ്ലാദേശ് ക്വാർട്ടറിൽ

ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ലൻഡിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം. 319 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 19 ഓവർ ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്. ആറു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം.
 

നെൽസൺ: ലോകകപ്പ് ക്രിക്കറ്റിൽ സ്‌കോട്‌ലൻഡിനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം. 319 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറിൽ ലക്ഷ്യം മറികടന്നു. ആറു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. രണ്ട് കളികൾ വിജയിച്ച ബംഗ്ലാദേശ് ക്വാർട്ടർ സാധ്യത നില നിർത്തി. അതേസമയം, കളിച്ച കളികളിൽ എല്ലാം പരാജയപ്പെട്ട സ്‌കോട്‌ലൻസ് ക്വാട്ടറിൽ നിന്നും പുറത്തായി.

സ്‌കോട്‌ലൻഡിനെ മികച്ച റണ്ണിലേക്ക് എത്തിച്ചത് കെയ്ൽ കോട്ട്്‌സറുടെ സെഞ്ച്വറിയാണ്. 134 പന്ത് നേരിട്ട കോട്ട്‌സർ നാലു സിക്‌സറും 17 ബൗണ്ടറിയും ഉൾപ്പടെ 156 റൺസാണ് അടിച്ചെടുത്തത്. ലോകകപ്പിൽ 150 റൺസ് മറികടന്ന ആദ്യ അസോസിയേറ്റഡ് ടീം ബാറ്റ്‌സ്മാനായി കെയ്ൽ കോട്ട്്‌സർ.