മന്തിയുടെ അളവ് കുറഞ്ഞു; യുവാവ് ഹോട്ടൽ അടിച്ചു തകർത്തു
 

കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടി
 

കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ യുവാവിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചു തകർത്തത്. മന്തി വിഭവങ്ങൾ വിൽക്കുന്ന 'മന്തി മൻസിൽ' എന്ന ഹോട്ടലിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. 

ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും സാധനങ്ങൾ വാരി എറിയുകയുമായിരുന്നു. തുടർന്ന് ഹോട്ടലിലെ കൗണ്ടർ അടക്കം അടിച്ചു തകർത്തു. ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പൊലീസ് എത്തിയപ്പോഴും യുവാവ് ആക്രമണം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.