ഐ.പി.എൽ ഒത്തുകളി: ശ്രീശാന്തിനെതിരെ തെളിവുണ്ടോ എന്ന് കോടതി

ഐ.പി.എൽ ഒത്തുകളി കേസിൽ ശ്രീശാന്തിനെതിരെ തെളിവുണ്ടോ എന്ന് വിചാരണ കോടതി. ശ്രീശാന്ത് പണം കൈപറ്റിയതിനുള്ള തെളിവ് എവിടെയെന്നും കോടതി ചോദിച്ചു.
 

 

ന്യൂഡൽഹി: ഐ.പി.എൽ ഒത്തുകളി കേസിൽ ശ്രീശാന്തിനെതിരെ തെളിവുണ്ടോ എന്ന് വിചാരണ കോടതി. ശ്രീശാന്ത് പണം കൈപറ്റിയതിനുള്ള തെളിവ് എവിടെയെന്നും കോടതി ചോദിച്ചു. വാതുവയ്പ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും അവരുടെ പണം ഉപയോഗിച്ച് ഷോപ്പിംങ് നടത്തിയതിനും തെളിവില്ലെന്നും കോടതി പറഞ്ഞു. ജിജു ജനാർദ്ദനന്റെ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

കോടതിയുടെ നിരീക്ഷണം ആശ്വാസം നൽകുന്നതാണെന്ന് ശ്രീശാന്ത് റിപ്പോർട്ടർ ചാനലിൽ പ്രതികരിച്ചു. താൻ പറഞ്ഞത് ശരി വയ്ക്കുന്നതാണ് കോടതിയുടെ നിരീക്ഷണം. ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.