ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചെന്ന് ട്രംപ്
ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി കൂടുതൽ ചർച്ചകൾക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞരാത്രി ഇറാനിലെ 85 കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഈ പ്രഖ്യാപനം.
ഇറാൻ ഭരണകൂടത്തെയും ജനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. 'അവർ നുണയന്മാരും ചതിയന്മാരും രോഗബാധിതരുമാണെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനിലെ ഭരണകൂടം കാൻസർ പോലെയാണ്. എത്രയും പെട്ടെന്ന് അത് മുറിച്ചുമാറ്റേണ്ടതുണ്ട്. അവർ സ്വന്തം ജനങ്ങളെ വേദനിപ്പിച്ചു. 54,000 ആളുകളെ കൊലപ്പെടുത്തിയെന്ന് ട്രംപ് ആരോപിച്ചു.
ഹോർമൂസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാനിലെ 85 കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. കപ്പൽ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്ന് ട്രംപ് ആരോപിച്ചു. "ഖമേനിയുടെ മരണാനന്തര ചടങ്ങുകളിൽ ശ്രദ്ധിക്കുന്നതിന് പകരം അവർ കപ്പലുകൾ ആക്രമിക്കുകയാണ് ചെയ്തത്. അതിന് 20 മടങ്ങ് ശക്തമായ മറുപടിയാണ് ഞങ്ങൾ നൽകിയത്. ഇറാൻ ഭരണാധികാരികൾ ദുഷ്ടന്മാരാണ്. ഇന്നലെ രാത്രി വളരെ ശക്തമായി ഞങ്ങൾ അവരെ ആക്രമിച്ചു. അവർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്’, ട്രംപ് പറഞ്ഞു.