ഹോർമൂസിലെ യുഎസ് ആക്രമണം: മൂന്ന്‌ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു
ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല
Updated: Jun 11, 2026, 13:08 IST
ചൊവ്വാഴ്ച രാത്രി ഒമാൻ തീരത്ത് സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഇതിൽ ഒരാളെ കാണാതായി. ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മനോജ് യാദവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. ചീഫ് എൻജിനീയർ പട്നാല സുരേഷിനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്ന്, ഇന്ത്യ യുഎസ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.