കൊൽക്കത്തക്കും മുംബൈക്കും ജയം.

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചൊവ്വാഴ്ച നടന്ന കളികളിൽ കൊൽക്കത്തക്കും മുംബൈക്കും വിജയം. കെകെആർ ഡൽഹി ക്യാപ്പിറ്റൽസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ പഞ്ചാബിനെ ആറു വിക്കറ്റിനാണ് മുംബൈ തോൽപ്പിച്ചത്. രണ്ടു ടീമുകളും പ്ലേ ഓഫ് സാധ്യത നിലനിർത്തി.

ഡൽഹിക്കെതിരെ കെകെആർ ബൗളിംഗ് തെരഞ്ഞെടുത്തു. ധവാനും സ്റ്റീവ് സ്മിത്തും നല്ല തുടക്കം നൽകി എങ്കിലും വലിയ സ്കോറിൽ എത്താൻ ഡിസിക്ക് കഴിഞ്ഞില്ല. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് ആണ് ഡൽഹി നേടിയത്. സ്മിത്ത് 39ഉം ധവാൻ 24ഉം നായകൻ പന്ത് 39ഉം നേടി. കൊൽക്കത്തക്ക് വേണ്ടി നരേൻ, വെങ്കിടേഷ് അയ്യർ, ഫെർഗൂസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ 2 വിക്കറ്റ് നഷ്ടപ്പെട്ടു എങ്കിലും 36 റൺസ് എടുത്ത നിധീഷ് റാണ, 30 റൺസ് എടുത്ത ഗിൽ, 21 റൺസ് എടുത്ത നരേൻ എന്നിവർ ചേർന്ന് വിജത്തിൽ എത്തിച്ചു. 

ഡൽഹി-  പഞ്ചാബ് കളിയിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 135 റൺസ് ആണ് നേടിയത്. 42 റൺസ് എടുത്ത മാർക്രം ആണ് ടോപ്‌ സ്കോറർ. എന്നാൽ മുംബൈ 19 ഓവറിൽ നാല് വിക്കറ്റ് നാഷ്ടത്തിൽ  ലക്ഷ്യം കണ്ടു. സൗരബ് തിവാരി 4ഉം ഹർദിക്  പാണ്ഡ്യ 40 ഉം നേടി. ഒരു ഓവറിൽ 8 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ പോളാർഡ് ആണ് മാൻ ഓഫ് ദി മാച്ച്.