ഐ.സി.സി റാങ്കിങ്: കോഹ്‌ലി രണ്ടാമത്
ഐ.സി.സി ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിങിൽ ഇന്ത്യയുടെ വിരാട് കോഹ്ലി രണ്ടാമത്. 862 പോയിന്റാണ് കോഹ്ലി സ്വന്തമാക്കിയത്. 887 പോയിന്റോടെ ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ല്യേഴ്സാണ് റാങ്കിംഗിൽ ഒന്നാമത്.
Jan 10, 2015, 15:39 IST
ദുബായ്: ഐ.സി.സി ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിങിൽ ഇന്ത്യയുടെ വിരാട് കോഹ്ലി രണ്ടാമത്. 862 പോയിന്റാണ് കോഹ്ലി സ്വന്തമാക്കിയത്. 887 പോയിന്റോടെ ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ല്യേഴ്സാണ് റാങ്കിംഗിൽ ഒന്നാമത്. കോഹ്‌ലിയെ കൂടാതെ ശിഖർ ധവാൻ, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് ആദ്യ പത്തു റാങ്കിനുള്ളിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.
ഇന്ത്യൻ ബോളർമാരിൽ ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും മാത്രമാണ് ആദ്യ പത്ത് റാങ്കിൽ ഇടം പിടിച്ചത്. ശിഖർ ധവാൻ അഞ്ചാം സ്ഥാനത്തും ധോണി പത്താം സ്ഥാനത്തുമാണ്.