കോഹ്‌ലിക്ക് ട്വിറ്ററിൽ 50 ലക്ഷം ഫോളോവേഴ്‌സ്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ട്വിറ്ററിൽ 50 ലക്ഷം ഫോളോവേഴ്സ്. ഇത്രയും അധികം ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി.
Jan 2, 2015, 19:28 IST
ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ട്വിറ്ററിൽ 50 ലക്ഷം ഫോളോവേഴ്സ്. ഇത്രയും അധികം ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. നേട്ടത്തിന് താരം നന്ദിയും അറിയിച്ചു.
ഇക്കാര്യത്തിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെയാണ് കോഹ്‌ലി പിന്നിലാക്കിയത്. 49,10,498 ഫോളോവേഴ്‌സാണ് സച്ചിനുള്ളത്. മൂന്ന് മാസത്തിനുള്ളിൽ പത്ത് ലക്ഷം ഫോളോവേഴ്‌സാണ് കോഹ്‌ലിയുടെ ട്വിറ്ററിൽ കൂടിയത്.