ഏറ്റവും കൂടുതൽ വിപണി മൂല്യമുളള കായികതാരങ്ങളിൽ വിരാട് കോഹ്‌ലി ആറാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതൽ വിപണിമൂല്യമുളള താരങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലി ആറാം സ്ഥാനത്ത്. ബ്രിട്ടീഷ് സ്പോർട്സ് ബിസിനസ് മാഗസിനായ സ്പോർട്സ് പ്രോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ കണ്ടെത്തൽ. അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനും ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയ്ക്കും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ഒക്കെ ഏറെ മുന്നിലാണ് നമ്മുടെ ക്യാപ്റ്റൻ. ഫോർമുല വൺ ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണും ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറുമായും റാങ്കിംഗിൽ വളരെ ചെറിയ വ്യത്യാസമേയുളളൂ 26കാരനായ നമ്മുടെ കോഹ്ലിയ്ക്ക്.
 


ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ വിപണിമൂല്യമുളള താരങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലി ആറാം സ്ഥാനത്ത്. ബ്രിട്ടീഷ് സ്‌പോർട്‌സ് ബിസിനസ് മാഗസിനായ സ്‌പോർട്‌സ് പ്രോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ കണ്ടെത്തൽ. അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനും ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയ്ക്കും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ഒക്കെ ഏറെ മുന്നിലാണ് നമ്മുടെ ക്യാപ്റ്റൻ. ഫോർമുല വൺ ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണും ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറുമായും റാങ്കിംഗിൽ വളരെ ചെറിയ വ്യത്യാസമേയുളളൂ 26കാരനായ നമ്മുടെ കോഹ്‌ലിയ്ക്ക്.

ലോക നമ്പർ വൺ ബാഡ്മിന്റൺ താരമായ സൈനയാണ് ഇന്ത്യയിൽ നിന്ന് പിന്നീട് എടുത്തു പറയാവുന്ന വ്യക്തി. 44-ാം സ്ഥാനത്താണിവർ. കനേഡിയൻ ടെന്നീസ് താരം യൂജിൻ ബൗച്ചാർഡ് പട്ടികയിൽ അമ്പതാമതാണ്. കഴിഞ്ഞ കൊല്ലം ഫ്രഞ്ച് ഓപ്പണിൽ സെമി ഫൈനലിലും വിംബിൾടണിൽ ഫൈനലിലും എത്തിയ താരമാണ് ബൗച്ചാർഡ്.

അമേരിക്കയുടെ ഗോൾഫ് കളിക്കാരൻ ജോർദാൻ സ്‌പെയിത്ത് ആണ് മൂന്നാം സ്ഥാനക്കാരൻ. അമേരിക്കയുടെ തന്നെ നീന്തൽ താരം മിസി ഫ്രാങ്ക്‌ളിൻ ആണ് നാലാമത്. കോഹ്‌ലിയ്ക്ക് പിന്നിലായി അമേരിക്കയുടെ ബാസ്‌ക്കറ്റ് ബോൾ താരം സ്റ്റീഫൻ കറി ഏഴാമതുണ്ട്. പിന്നാലെ ജപ്പാന്റെ ടെന്നീസ് താരം കെയി നിഷിക്കോരി ബ്രിട്ടന്റെ ഹെപ്റ്റത്‌ലറ്റ് കാറ്ററീന ജോൺസൺ തോംസൺ, ബോൾട്ട് എന്നിവർ ആദ്യത്തെ പത്തിൽ വരുന്നു.

ടെന്നീസ് താരം നെവാക്ക് ദ്യോക്കോവിച്ച് പതിനാലാമതും റൊണാൾഡോയും മെസിയും യഥാക്രമം പതിനാറും ഇരുപത്തിരണ്ടും സ്ഥാനങ്ങളും നേടുന്നു. കോഹ്‌ലിയ്ക്ക് പുറമെ പട്ടികയിലിടം നേടിയിട്ടുളള ഒരേയൊരു ക്രിക്കറ്റ് താരം ആസ്‌ട്രേലിയയുടെ സ്റ്റീവൻ സ്മിത്താണ്.
45-ാം സ്ഥാനക്കാരനായാണ് സ്മിത്ത് പട്ടികയിലിടം നേടിയിട്ടുളളത്.

അടുത്ത മൂന്ന് വർഷത്തിനുളളിൽ ഇവർക്കുണ്ടാകാവുന്ന വിപണി മൂല്യമാണ് പട്ടികയിലൂടെ വിലയിരുത്തുന്നതെന്ന് മാസിക വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല പട്ടിക തയാറാക്കിയിട്ടുളളതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. താരങ്ങളുടെ പ്രായം, ശേഷി, വിപണനം ചെയ്യപ്പെടാനുളള താത്പര്യം, ആഭ്യന്തരവിപണി, തുടങ്ങിയവ ആഴ്ചകളോളം നിരീക്ഷിച്ചാണ് പട്ടിക തയാറാക്കിയിട്ടുളളത്.