ഹസരങ്കയും ചമീരയും ആർസിബിയിൽ , സൈമൺ കാറ്റിച്ച് പരിശീലകസ്ഥാനം വിട്ടു

 

ഐപിഎൽ രണ്ടാം പകുതി അടുത്ത മാസം ആരംഭിക്കാനിരിക്കെ പുതിയ താരങ്ങളെ ടീമിലെത്തിച്ച് റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂർ. ശ്രീലങ്കൻ താരങ്ങളായ വനിന്ദു ഹസരങ്കയും ദുഷ്മന്ത ചമീരയും ആർസിബിക്ക് ഒപ്പം ചേരും. ഓസ്ട്രേലിയൻ താരമായ ടിം ഡേവിഡും ടീമിലെത്തുന്നുണ്ട്. അതേസമയം പരിശീലക സ്ഥാനത്തുനിന്ന് സൈമൺ കാറ്റിച്ച് പിൻമാറി. പകരം ക്രിക്കറ്റ് ഡയറക്ടർ ഹെസ്സൻ കോച്ചിന്റെ അധിക ചുമതല നിർവഹിക്കും. 

ഓസ്ട്രേലിയൻ താരങ്ങളായ കെയ്ൻ റിച്ചഡ്സൺ, ഡാനിയേൽ സാംസ്, ആദം സാംപ എന്നിവരും ന്യൂസിലാന്റ് താരങ്ങളായ ഫിൻ അലൻ, സ്കോട്ട് കു​ഗ്ലിൻ എന്നിവരും മത്സരത്തിൽ നിന്നും പിൻമാറിയിട്ടുണ്ട്.  

ഇരുപത്തിമൂന്നുകാരനായ ഹസരങ്ക കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയിൽ തിളങ്ങിയിരുന്നു. മറ്റ് ടി20 ​ലീ​ഗുകളിലും നടത്തിയ മികച്ച പ്രകടനമാണ് അദേഹത്തിന് ടീമിലേക്കുളള വഴിതുറന്നത്. ചമീരക്കും ഇന്ത്യക്കെതിരായ പരമ്പരയിലെ മികവാണ് തുണയായത്.