യുഎഇക്കെതിരെ വിൻഡീസിന് 6 വിക്കറ്റ് ജയം

ലോകകപ്പ് പൂൾ ബി മത്സരത്തിൽ യുഎഇയ്ക്കെതിരെ വെസ്റ്റിൻഡീസിന് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇയ്ക്ക് നിശ്ചിത 50 ഓവറിൽ 175 റൺസ് നേടാനേ കഴിഞ്ഞുള്ളു.
 

നേപിയർ: ലോകകപ്പ് പൂൾ ബി മത്സരത്തിൽ യുഎഇയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇയ്ക്ക് നിശ്ചിത 50 ഓവറിൽ 175 റൺസ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് 30.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ജോൺസ് ചാൾസ്(55), ജൊനാഥൻ കാർട്ടർ(50) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് വെസ്റ്റിൻഡീസിന് ജയം അനായാസമാക്കിയത്. ദിനേശ് രാംദിൻ 33 റൺസോടെ പുറത്താകാതെ നിന്നു. യുഎഇയ്ക്ക് വേണ്ടി മഞ്ജുള ഗുരുഗെ, അംജദ് ജാവേദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

6 വിക്കറ്റിൽ 46 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ യുഎഇയെ അംജദ് ജാവേദും (56) നാസിർ അസീസും (60) ചേർന്നാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്. യുഎഇയുടെ 3 പേർ മാത്രമേ രണ്ടക്കം തികച്ചുള്ളു. വെസ്റ്റിൻഡീസിന് വേണ്ടി ക്യാപ്റ്റൻ ഹോൾഡർ നാലും ടെയ്‌ലർ മൂന്നും റസൽ രണ്ടും സാമുവൽസ് ഒരു വിക്കറ്റും വീഴ്ത്തി.