വനിതാ ലോകകപ്പ്; കിരീടം സ്വന്തമാക്കി സ്‌പെയിൻ

 

സിഡ്‌നി: വനിതാ ഫുട്‌ബോൾ ലോകകപ്പിൽ കിരീടം സ്വന്തമാക്കി സ്‌പെയിൻ. ഏക പക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്‌പെയിൻ കിരീടം നേടിയത്. വനിതാ ലോകകപ്പിൽ സ്‌പെയിനിന്റെ കന്നിക്കിരീടമാണിത്. 29-ാം മിനിറ്റിൽ ഓൾഗ കാർമോണയാണ് കിരീട പോരാട്ടത്തിന്റെ ഫലം നിർണയിച്ച ഗോൾ സ്‌പെയിനിനായി നേടിയത്.

ആദ്യ പകുതിയിൽ തന്നെ ഗോൾ നേടി സ്‌പെയിൻ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിലും ഇൻജുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് ഗോൾ മടക്കാനായില്ല.