ശ്രീലങ്കയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ക്വാർട്ടറിൽ

ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ 64 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ ക്വാർട്ടറിൽ പ്രവേശിച്ചു.
 

 

പെർത്ത്: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ 64 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ക്വാർട്ടറിൽ പ്രവേശിച്ചു. 377 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കക്ക് 46 ഓവറിൽ 312 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 104 റൺസെടുത്ത കുമാർ സങ്കക്കാരയുടെ ബാറ്റിങ് പ്രകടനം ലങ്കയ്ക്ക് സഹായകമായില്ല. തിലകരത്‌നെ ദിൽഷൻ 62, ദിനേശ് ചണ്ഡിമൽ 52 എന്നിവരും ലങ്കയുടെ സ്‌കോർ 300 കടത്താൻ സഹായിച്ചു. 24 പന്തിൽ നിന്നായിരുന്നു ദിനേശ് അർദ്ധസെഞ്ചറി സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ജെയിംസ് ഫോൽനർ 3 വിക്കറ്റും മിച്ചൽ സ്റ്റാർകും മൈക്കിൾ ജോൺസണും രണ്ട് വിക്കറ്റ് വീതവും നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തു. 53 പന്തിൽ നിന്ന് 102 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറർ. സ്റ്റീവൻ സ്മിത് 72, മൈക്കിൾ ക്ലാർക്ക് 68 എന്നിവരുടെ ബാറ്റിങും ടീമിന് കരുത്ത് പകർന്നു.

ശ്രീലങ്കക്ക് വേണ്ടി ലസിത് മലിങ്കയും ടിസാര പെരേരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.