ലോകകപ്പ് യോ​ഗ്യത: ഫ്രാൻസിനും നെതർലാന്റസിനും ഡെൻമാർക്കിനും വിജയം

 

ലോകകപ്പ് യോ​ഗ്യത മതസരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഫിൻലാന്റിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്. ​ഗ്രീസ്മാനാണ് രണ്ട് ​ഗോളുകളും നേടിയത്. ഇതോടെ ​ഗ്രൂപ്പ് ഡിയിൽ ആറ് കളികളിൽ നിന്നും പന്ത്രണ്ട് പോയിന്റുമായി ഫ്രാൻസ് ഏറെ മുന്നിലെത്തി. ഉക്രെയിൻ ആണ് ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. 

​ഗ്രൂപ്പ് എഫിലെ കളിയിൽ ഡെൻമാർക്ക് എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് ഇസ്രായേലിനെ തകർത്തു. ഇതോടെ ​ഗ്രൂപ്പിലെ ആറ് കളികളിൽ ആറിലും ഡെൻമാർക്ക് വിജയിച്ചു. 

​ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ മെംഫിസ് ഡിപേയുടെ ഹാട്രിക്കിൽ നെതർലാന്റ്സ് തുർക്കിയെ തകർത്തു. ആറ് കളിയിൽ നിന്നും പതിമൂന്ന് പോയിന്റോടെ ​ഗ്രൂപ്പിൽ ഒന്നാമതാണ് നെതർലാന്റസ്. 

ക്രോയേഷ്യ, റഷ്യ, സ്ലൊവാക്യ എന്നീ ടീമുകളും ഇന്നലെ നടന്ന കളികളിൽ വിജയിച്ചു.