ലങ്കയ്ക്ക് ബാറ്റിങ് തകർച്ച
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ലങ്കക്ക് ബാറ്റിങ് തകർച്ച.
Mar 18, 2015, 12:33 IST
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ലങ്കക്ക് ബാറ്റിങ് തകർച്ച. 37 ഓവറിൽ 133 റൺസെടുത്ത് ശ്രീലങ്ക ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ കാലിടറി.
45 റൺസെടുത്ത കുമാർ സംഗക്കാരയും 41 റൺസെടുത്ത തിരിമാനെയുമാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മുൻപിൽ അൽപ്പമെങ്കിലും പിടിച്ച് നിന്നത്. 26 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഇമ്രാൻ തഹീറാണ് ശ്രീലങ്കയുടെ ആക്രമണത്തിന് തുരങ്കം വച്ചത്.