ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് ചരിത്ര വിജയം

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് റെക്കോർഡ് വിജയം. അഫ്ഗാനിസ്ഥാനെ 275 റൺസിന്റെ വലിയ മാർജിനിലാണ് കംഗാരുക്കൾ വിജയിച്ചത്.
 

 

പെർത്ത്: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് റെക്കോർഡ് വിജയം. അഫ്ഗാനിസ്ഥാനെ 275 റൺസിന്റെ വലിയ മാർജിനിലാണ് കംഗാരുക്കൾ വിജയിച്ചത്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 418 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 142 റൺസിന് ഓളൗട്ടായി. 33 റൺസെടുത്ത മംഗൾ ആണ് ടീമിലെ ടോപ് സ്‌കോറർ. ഓസീസിന് ടീമിന് വേണ്ടി മൈക്കിൾ ജോൺസൺ നാലും മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റ് വീതവും നേടി.

2007ലെ ലോകകപ്പിൽ ഇന്ത്യ ബെർമൂഡയ്‌ക്കെതിരെ നേടിയ 413 റൺസാണ് ഓസ്‌ട്രേലിയ മറികടന്നത്. ഡേവിഡ് വാർണറുടെ സെഞ്ചുറിയും (178) സ്റ്റീവൻ സ്മിത്തിന്റെയും (95) ഗ്ലെൻ മാക്‌സ്‌വെല്ലിൻറെയും (88) അർധസെഞ്ചുറിയുമാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ 417ൽ എത്തിച്ചത്. അഫ്ഗാൻ റ്റീമിന് വേണ്ടി ദൗലതും ഷപ്പൂർ സദ്‌റനും രണ്ട് വിക്കറ്റ് വീതം നേടി.

ഡേവിഡ് വാർണറാണ് മാൻ ഓഫ് ദി മാച്ച്.