യോയോ ടെസ്റ്റ് ഫലം പുറത്തു വിട്ടു; വീരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ബിസിസിഐ
ഡൽഹി: ഏഷ്യാ കപ്പിന് മുമ്പ് നടത്തിയ രഹസ്യ സ്വഭാവമുള്ള യോയോ ടെസ്റ്റ് ഫലം പുറത്തുവിട്ടതിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോഹ്‌ലിക്ക് ബിസിസിഐ മുന്നറിയിപ്പ് നൽകി. ടെസ്റ്റിന്റെ ഫലം കോഹ്‌ലി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെയ്ക്കുകയും അത് ഇന്റർനെറ്റിൽ വയറലാവുകയും ചെയ്തിരുന്നു.
യോയോ ടെസ്റ്റ് ഫലം പ്രകാരം ഏഷ്യ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ കായികക്ഷമത തെളിയിച്ചുകഴിഞ്ഞു. വിരാട് കോഹ്‌ലിക്ക് 17.2 ആണ് സ്കോർ. 16.5 സ്കോർ നേടിയാൽ ഫിറ്റ്നെസ് വിജയിക്കും. ടെസ്റ്റ് വിജയിക്കാനായതിൽ സന്തോഷം എന്നാണ് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മറ്റ് ഇന്ത്യൻ താരങ്ങൾക്കും രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി.
ഏഷ്യാ കപ്പിന് മുന്നോടിയായി ആറ് ദിവസത്തെ ക്യാമ്പിലും ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഇന്ന് മുതൽ ടീം ക്യാമ്പ് നടക്കും. ഓഗസ്റ്റ് 31 മുതലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റിന് തുടക്കമാകുക. സെപ്റ്റംബർ രണ്ടിന് പാകിസ്താനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ഏഷ്യാ കപ്പിന് മുമ്പ് നടത്തിയ ഫിറ്റ്നെസ് ടെസ്റ്റ് ഫലം പുറത്തുവിട്ടതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. യോയോ ടെസ്റ്റിന്റെ ഫലം വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ തരംഗം ആകുകയും ചെയ്തു. രഹസ്യസ്വഭാവമുള്ള ഫലമാണ് കോഹ്‌ലി പുറത്തുവിട്ടതെന്നാണ് ബിസിസിഐ വാദം.
ത്