ഐ.പി.എൽ ലേലം; യുവരാജിനെ 16 കോടിക്ക് ഡെയർ ഡെവിൾസ് സ്വന്തമാക്കി
ഐ.പി.എൽ താരലേലത്തിൽ യുവരാജ് സിംഗിനെ 16 കോടി നൽകി ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. കഴിഞ്ഞ തവണ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നൽകിയതിനെക്കാൾ രണ്ട് കോടി രൂപ അധികം നൽകിയാണ് ഡെയർ ഡെവിൾസ് യുവരാജിനെ സ്വന്തമാക്കിയത്.
Feb 16, 2015, 10:21 IST
ബംഗളൂരു: ഐ.പി.എൽ എട്ടാം സീസണിലേക്കുള്ള താരലേലത്തിൽ യുവരാജ് സിംഗിനെ 16 കോടി നൽകി ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. കഴിഞ്ഞ തവണ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നൽകിയതിനെക്കാൾ രണ്ട് കോടി രൂപ അധികം നൽകിയാണ് ഡെയർ ഡെവിൾസ് യുവരാജിനെ സ്വന്തമാക്കിയത്.
ശ്രീലങ്കൻ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിനെയും ഏഴരക്കോടി രൂപയ്ക്ക് ഡെയർ ഡെവിൾസ് സ്വന്തമാക്കി. ദിനേഷ് കാർത്തിക്കിനെ 10.50 കോടി റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. മുരളി വിജയിനെ മൂന്ന് കോടിക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. കെവിൻ പീറ്റേഴ്‌സനെ രണ്ട് കോടിക്കും ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസിനെ 60 ലക്ഷത്തിനും സൺറൈസ് ഹൈദരാബാദ് സ്വന്തമാക്കി.