ഇംഗ്ലണ്ട് ക്വാർട്ടർ കാണാതെ പുറത്ത്
ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പുറത്തായി. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 15 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.
Mar 9, 2015, 17:32 IST
പെർത്ത്: ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പുറത്തായി. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 15 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 275 റൺസെടുത്തു. 103 റൺസെടുത്ത മഹ്മദുള്ളയാണ് ബംഗ്ലാദേശ് ടീമിലെ ടോപ്പ് സ്‌കോറർ. മുഷ്ഫിഖർ റഹിം 89 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്‌സണും ക്രിസ് ജോർദാനും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി.
276 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 48 ഓവറിൽ 260 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ജോസ് ബട്ട്‌ലർ 65 റൺസും ഇയാൻ ബെൽ 63 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി റുബൽ ഹൊസൈൻ 4 വിക്കറ്റ് നേടി. മഹ്മദുള്ളയാണ് മാൻ ഓഫ് ദി മാച്ച്. മൂന്നാം ജയത്തോടെ ബംഗ്ലാദേശ് ക്വാർട്ടറിൽ കടന്നു.