ബയോഡാറ്റ നിർമ്മിക്കാനും ഓൺലൈനിൽ സൂക്ഷിക്കാനും സൗജന്യ വെബ്‌സൈറ്റ്

ബയോഡാറ്റ നിർമ്മാണം ഒരു കലയാണെന്ന് പറയാറുണ്ട്. എന്തെല്ലാം ഉൾപ്പെടുത്തണം, എങ്ങനെ വിവരങ്ങൾ ക്രമീകരിക്കണം എന്നതൊക്കെ തുടക്കക്കാരെ അലട്ടുന്ന പ്രശ്നങ്ങളാണ്. അതിനുള്ള പരിഹാരവുമായി ഒരു വെബ്സൈറ്റ് രംഗത്ത്. സൗജന്യമായി ഓൺലൈനിൽ ബയോഡാറ്റ നിർമ്മിച്ച് ആവശ്യാനുസരണം എഡിറ്റ് ചെയ്ത് സൂക്ഷിക്കാനാണ് ഈ സൈറ്റ് സഹായിക്കുന്നത്.
 


ബംഗളൂരു:
ബയോഡാറ്റ നിർമ്മാണം ഒരു കലയാണെന്ന് പറയാറുണ്ട്. എന്തെല്ലാം ഉൾപ്പെടുത്തണം, എങ്ങനെ വിവരങ്ങൾ ക്രമീകരിക്കണം എന്നതൊക്കെ തുടക്കക്കാരെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. അതിനുള്ള പരിഹാരവുമായി ഒരു വെബ്‌സൈറ്റ് രംഗത്ത്. സൗജന്യമായി ഓൺലൈനിൽ ബയോഡാറ്റ നിർമ്മിച്ച് ആവശ്യാനുസരണം എഡിറ്റ് ചെയ്ത് സൂക്ഷിക്കാനാണ് ഈ സൈറ്റ് സഹായിക്കുന്നത്.

www.bloomcv.com  എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് ഈ സൗജന്യ സേവനം ലഭിക്കുന്നത്. ബംഗളൂരു കേന്ദ്രമാക്കിയുള്ള പ്രമുഖ സേവന ദാതാക്കളായ find blooms ആണ് ഡിജിറ്റൽ ബയോഡാറ്റ എന്ന പുത്തൻ ആശയത്തിന് പിന്നിൽ.

ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്താൽ എളുപ്പത്തിൽ ഡിജിറ്റൽ ബയോഡാറ്റ നിർമ്മിക്കാവുന്നതാണ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തികളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സോഷ്യൽ ലിങ്ക്‌സ് എന്ന വിഭാഗത്തിൽ ലിങ്കുകൾ നൽകാനും bloomcv അവസരം നൽകുന്നു. പ്രൊഫൈൽ പടത്തിന് പുറമെ പോർട്ട് ഫോളിയോ ചിത്രങ്ങളും സൈറ്റിൽ നൽകാം. ബയോഗ്രഫി, വിദ്യാഭ്യാസം, പ്രവർത്തി പരിചയം, താൽപര്യങ്ങൾ, തൊഴിൽപരമായ കഴിവുകൾ, ഭാഷാ ജ്ഞാനം തുടങ്ങിയ വിവിധ വിഭാഗങ്ങളും സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.