20 നഗരങ്ങളിൽ ഫുൾ വൈഫൈ കവറേജ് ഉടൻ

2015 ന്റെ അവസാനത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളിൽ സൗജന്യമായി ഫുൾ വെഫൈ കവറേജ് ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. ഹോങ്കോങ് ആസ്ഥാനമായുള്ള യു.ടി.സ്റ്റാർകോമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
 

 
ന്യൂഡൽഹി: 2015 ന്റെ അവസാനത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളിൽ സൗജന്യമായി ഫുൾ വെഫൈ കവറേജ് ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. ഹോങ്കോങ് ആസ്ഥാനമായുള്ള യു.ടി.സ്റ്റാർകോമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് കമ്പനി ടെലകോം സെക്രട്ടറി രാകേഷ് ഗാർഗുമായി കഴിഞ്ഞ സെപ്റ്റംബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

മറ്റൊരു പദ്ധതിയുടെ ഭാഗമായി 3 വർഷത്തിനുളളിൽ രാജ്യത്തെ 250 നഗരങ്ങളിൽ വൈഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിലായിരിക്കും വൈഫൈ സൗജന്യമായി ലഭിക്കുക. പിന്നീട് ഉപയോഗത്തിനനുസരിച്ച് പണം നൽകേണ്ടി വരും.