ഇനി ഫോണുകൾ സ്പർശനവും തിരിച്ചറിയും

ആൻഡ്രോയ്ഡ് ഫോണുകളിൽ മനുഷ്യ സ്പർശനം തിരിച്ചറിഞ്ഞ് ലോക്ക് സെറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനം ഗൂഗിൾ ഒരുക്കുന്നു. ഫോണുകളിലെ ആക്സിലറോമീറ്ററിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുക.ഫോൺ അൺലോക്ക് ആക്കിയതിനു ശേഷം ഉടമസ്ഥൻ കൈവശം വെയ്ക്കുകയൊ പോക്കറ്റിൽ ഇടുകയോ ചെയ്താൽ ഫോൺ ലോക്ക് ആകില്ല എന്നാൽ ഉടമസ്ഥൻ ഫോണിൽ നിന്ന് അകലെയായ ഓട്ടോമാറ്റിക്കായി ഫോൺ ലോക്ക് ആകും.
 

ആൻഡ്രോയ്ഡ് ഫോണുകളിൽ മനുഷ്യ സ്പർശനം തിരിച്ചറിഞ്ഞ് ലോക്ക് സെറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനം ഗൂഗിൾ ഒരുക്കുന്നു. ഫോണുകളിലെ ആക്‌സിലറോമീറ്ററിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുക.

ഫോൺ അൺലോക്ക് ആക്കിയതിനു ശേഷം ഉടമസ്ഥൻ കൈവശം വെയ്ക്കുകയൊ പോക്കറ്റിൽ ഇടുകയോ ചെയ്താൽ ഫോൺ ലോക്ക് ആകില്ല എന്നാൽ ഉടമസ്ഥൻ ഫോണിൽ നിന്ന് അകലെയായ ഓട്ടോമാറ്റിക്കായി ഫോൺ ലോക്ക് ആകും. ഫോൺ വിണ്ടും ഉടമസ്ഥൻ ഉപയോഗിച്ചാൽ മാത്രമേ അൺലോക്ക് ആകുകയുള്ളു. അല്ലെങ്കിൽ നേരത്തെ സെറ്റ് ചെയ്ത പാസ്‌വേർഡ് ഉപയോഗിക്കണം.

ഫോണുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഗൂഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചത്. നെക്‌സസ് 4ൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് 5.0 ക്ക് മുകളിലുള്ള വെർഷനുകളിലാവും ഈ സംവിധാനം പ്രവർത്തിക്കുക