രാജ്യാന്തര റോമിംഗ് സൗജന്യമാക്കണമെന്ന് ഗൂഗിൾ

അമേരിക്കയിലെ ഉപയോക്താക്കൾ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ഈടാക്കുന്ന അധിക ചാർജുകൾ പിൻവലിക്കണമെന്ന് ബ്രിട്ടണിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ സേവനദാതാക്കളായ ഹചിൻസൺ വാംപോവയോട് ഗൂഗിൾ ആവശ്യപ്പെട്ടു.
 

 

ന്യൂഡൽഹി: അമേരിക്കയിലെ ഉപയോക്താക്കൾ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ഈടാക്കുന്ന അധിക ചാർജുകൾ പിൻവലിക്കണമെന്ന് ബ്രിട്ടണിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ സേവനദാതാക്കളായ ഹചിൻസൺ വാംപോവയോട് ഗൂഗിൾ ആവശ്യപ്പെട്ടു. അമേരിക്കയിലെ മൊബൈൽ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ പോന്ന ഒരു നെറ്റ് വർക്കിംഗുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിൽ കരാറിൽ ഏർപ്പെടാനുളള ചർച്ചകൾക്കിടെയാണ് ഈ ആവശ്യം ഗൂഗിൾ മുന്നോട്ട് വച്ചിരിക്കുന്നത്.

ആഗോള നെറ്റ് വർക്കിംഗ് സൗകര്യം വഴി സന്ദേശങ്ങൾ അയക്കുന്നതിന് വളരെ ചുരുങ്ങിയ ചെലവേ വരൂ. ഇതിൽ ഉപയോക്താക്കൾക്ക് എവിടെ നിന്നും സന്ദേശങ്ങൾ അയക്കാനുളള സൗകര്യമുണ്ട്.

ഹചിൻസണുമായുളള സഹകരണത്തിലൂടെ ബ്രിട്ടൺ, അയർലന്റ്, ഇറ്റലി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളുടെ മൊബൈൽ വിപണി ഗൂഗിളിന് പിടിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റോമിംഗ് ചാർജില്ലാതാക്കാനായി ഹചിൻസൺ ഗൂഗിളുമായി ധാരണയുണ്ടാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്. ഗൂഗിൾ മൊബൈൽ രംഗത്തേക്ക് കടക്കുന്നുവെന്ന് കഴിഞ്ഞ മാസം ഇവർ പ്രഖ്യാപിച്ചിരുന്നു. ഇതിനായാണ് ഹചിൻസണുമായി ധാരണയുണ്ടാക്കുന്നത്.