എച്ച്പിയുടെ ഒമെൻ ഗെയിമിംഗ് ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തു

വിൻഡോസ് 8.1 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ ഗെയിമിംഗ് ലാപ്ടോപ്പ് എച്ച്പി ലോഞ്ച് ചെയ്തു. എച്ച്പി ഒമൻ എന്നാണിതിന്റെ പേര്. ഏകദേശം 91,900 രൂപയാണിതിന്റെ വില. ഗെയിമർമാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ലാപ്ടോപ്പാണിതെന്ന് എച്ച്പിയുടെ പ്രോഡക്ട് മാനേജ്മെന്റ്, കൺസ്യൂമർ പഴ്സണൽ സിസ്റ്റംസ് വൈസ് പ്രസിഡന്റ് മൈക്ക് നാഷ് പറഞ്ഞു.
 

വിൻഡോസ് 8.1 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് എച്ച്പി ലോഞ്ച് ചെയ്തു. എച്ച്പി ഒമൻ എന്നാണിതിന്റെ പേര്. ഏകദേശം 91,900 രൂപയാണിതിന്റെ വില. ഗെയിമർമാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ലാപ്‌ടോപ്പാണിതെന്ന് എച്ച്പിയുടെ പ്രോഡക്ട് മാനേജ്‌മെന്റ്, കൺസ്യൂമർ പഴ്‌സണൽ സിസ്റ്റംസ് വൈസ് പ്രസിഡന്റ് മൈക്ക് നാഷ് പറഞ്ഞു.

ഫോർത്ത് ജനറേഷൻ ഇന്റൽ കോർ i7-4710HQ പ്രൊസസ്സർ(4 കോർസ്, 8 ത്രെഡ്‌സ്, 2.5 ജിഗാ ഹെർട്‌സ് ബേസ് ക്ലോക്ക്, ടർബോ അപ്പ് ടു 3.5 ജിഗാഹെർട്‌സ്, 6 എംബി കാച്ചെ)  ഹൈപ്പർ ത്രെഡിംഗ് ആൻഡ് ഇന്റൽ എച്ച്ഡി ഗ്രാഫിക്‌സ് 4600 എന്നിവ ഇതിന്റെ ചില പ്രത്യേകതകളാണ്. 15.6 ഇഞ്ച് ഫുൾ എച്ച്ഡി(1920X 1080 പിക്‌സൽസ്) ഐപിഎസ് ടച്ച് സ്‌ക്രീൻ, മൾട്ടികളർ ലൈറ്റിംഗോടു കൂടിയ ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ബീറ്റ്‌സ് ഓഡിയോ സ്പീക്കേർസ്, എക്‌സ്ട്രാ വൈഡ് ടച്ച് പാഡ്, എച്ച്പി ട്രൂവിഷൻ ഫുൾ എച്ച്ഡി വെബ് ക്യാമറ തുടങ്ങിയവയും ഇതിനെ ആകർഷകമാക്കുന്നു. എച്ച് ഒമനിലെ കീബോർഡിൽ കസ്റ്റമൈസബിൾ ആർജിബി ബാക്ക്‌ലിറ്റുണ്ട്. മൾട്ടികളർ ലൈറ്റിംഗിനായി ഏഴ് സോണുകളുണ്ട്. എച്ച്പി ഒമൻ യുഎസിൽ ഇപ്പോൾ വിൽപ്പനക്കെത്തിയിട്ടുണ്ട്.