ഇന്ത്യയിൽ 70 ദശലക്ഷം വാട്‌സ് ആപ് യൂസർമാർ

ഇന്ത്യയിൽ വാട്സ് ആപ് ആക്ടീവായി ഉപയോഗിക്കുന്നവരുടെ എണ്ണം 70 ദശലക്ഷമായി. ലോകമാകമാനമുള്ള വാട്സ് ആപ് യൂസർമാരുടെ 10 ശതമാനമാണിതെന്ന് വാട്സ ്ആപിന്റെ ബിസിനസ്സ് ഹെഡായ നീരജ് അറോറ പറഞ്ഞു. മാസത്തിൽ ഒരു തവണയെങ്കിലും വാട്സ് ആപ് ഉപയോഗിക്കുന്ന ഇന്ത്യക്കാർ 70 ദശലക്ഷമായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
 

ഇന്ത്യയിൽ വാട്‌സ് ആപ് ആക്ടീവായി ഉപയോഗിക്കുന്നവരുടെ എണ്ണം 70 ദശലക്ഷമായി. ലോകമാകമാനമുള്ള വാട്‌സ് ആപ് യൂസർമാരുടെ 10 ശതമാനമാണിതെന്ന് വാട്‌സ ്ആപിന്റെ ബിസിനസ്സ് ഹെഡായ നീരജ് അറോറ പറഞ്ഞു. മാസത്തിൽ ഒരു തവണയെങ്കിലും വാട്‌സ് ആപ് ഉപയോഗിക്കുന്ന ഇന്ത്യക്കാർ 70 ദശലക്ഷമായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

വാട്‌സ് ആപ്പിന്റെ പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. ബ്രസീലിലെയും ഇന്ത്യയിലെയും ദശലക്ഷക്കണക്കിന് ആളുകളെ വാട്‌സ് ആപ് ഉപയോക്താക്കളാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിലും വാട്‌സ് ആപ് തനതായ ഐഡന്റിറ്റി കാത്ത് സൂക്ഷിക്കുന്നുണ്ടെന്നാണ് അറോറ പറയുന്നത്.