മദ്യലഹരിയിൽ കുതിര വരനെ താഴെയിട്ടു; വീഡിയോ കാണാം

കല്യാണ ദിവസം വരനും വധുവിനും അക്കിടി പറ്റുന്ന വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കാനഡയിലെ വിവാഹചടങ്ങിൽ വച്ച് സിഖ് യുവാവിനും അത്തരം ഒരു അബദ്ധം പിണഞ്ഞു. കുതിരപ്പുറത്ത് കയറിയ വരന് സംഭവിച്ചത് ഇപ്പോൾ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിനായി വരൻ കുതിരപ്പുറത്ത് വരുന്ന ചടങ്ങ് വടക്കേ ഇന്ത്യയിൽ കാലങ്ങളായി തുടരുന്നതാണ്.
 

 

ഒട്ടാവ: കല്യാണ ദിവസം വരനും വധുവിനും അക്കിടി പറ്റുന്ന വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കാനഡയിലെ വിവാഹചടങ്ങിൽ വച്ച് സിഖ് യുവാവിനും അത്തരം ഒരു അബദ്ധം പിണഞ്ഞു. കുതിരപ്പുറത്ത് കയറിയ വരന് സംഭവിച്ചത് ഇപ്പോൾ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിനായി വരൻ കുതിരപ്പുറത്ത് വരുന്ന ചടങ്ങ് വടക്കേ ഇന്ത്യയിൽ കാലങ്ങളായി തുടരുന്നതാണ്.

വിവാഹ വസ്ത്രം ധരിച്ചെത്തിയ വരൻ പുറത്ത് കയറിയതും കുതിര അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. അഞ്ചാറ് തവണ വട്ടമിട്ട കുതിരയെ കടിഞ്ഞാണിൽ പിടിച്ച് നിയന്ത്രിക്കാൻ ഒരാൾ ശ്രമിക്കുന്നുണ്ടായിരുന്നു. വരനും താഴെ വീഴാതിരിക്കാൻ പരമാവധി പയറ്റുന്നുണ്ടായിരുന്നു. വരനോടെന്തോ പൂർവ്വ ജന്മ വൈരാഗ്യം ഉള്ള പോലെയായിരുന്നു പിന്നീടതിന്റെ പെരുമാറ്റം.

അൽപം ശാന്തനായ കുതിര വരുതിയിലായി എന്ന് കരുതിയിരിക്കുമ്പോഴാണ് വരനേയും കൊണ്ട് അൽപദൂരം പാഞ്ഞത്. നിലത്ത് വീണ വരനെ പൊക്കിയെടുക്കാൻ ആളുകൾ ഓടിയെത്തുമ്പോൾ ലേശം മാറി കുതിരയും നിൽപുണ്ടായിരുന്നു. സംഭവസമയം അൽപം ലഹരിയിലായിരുന്നു കുതിര എന്നും ഹഫിങ്ടൺ റിപ്പോർട്ടിൽ പറയുന്നു.

വീഡിയോ കാണാം.