ബിബിസിയിൽ ചായകുടിക്കാനെത്തിയ ‘കുറുക്കൻ’; വീഡിയോ കാണാം

പോർട്ട്ലാൻഡിൽ ആരംഭിച്ച ബിബിസിയുടെ പുതിയ പ്രക്ഷേപണ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിൽ കഴിഞ്ഞ ദിവസം ഒരു അതിഥിയെത്തി.
 

ലണ്ടൻ: പോർട്ട്‌ലാൻഡിൽ ആരംഭിച്ച ബിബിസിയുടെ പുതിയ പ്രക്ഷേപണ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിൽ കഴിഞ്ഞ ദിവസം ഒരു അതിഥിയെത്തി. നമ്മുടെ നാട്ടിൻ പുറങ്ങളിലെ ചായക്കടകളിൽ പൂച്ചകളും മറ്റും കയറിയിറങ്ങാറുണ്ടെങ്കിലും ഇത്തരത്തിൽ ഒരു അതിഥി ഒരു ചായക്കടയിൽ ഇത് ആദ്യമാണ്. ജേർണലിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ കുറച്ച് നേരത്തേക്കെങ്കിലും വട്ടം കറക്കിയ ആ അതിഥി ഒരു കുറുക്കച്ചാരാണ്. കോഫി ഷോപ്പിലെ കസേരകൾക്കും മേശകൾക്കും ഇടയിലൂടെ പാഞ്ഞു നടന്ന കുറുക്കച്ചാരെ തുടുത്താൻ ഷോപ്പിന്റെ നാല് ഭാഗത്ത് നിന്നും ആളുകൾ കൂടി. പലരും കുറുക്കന്റെ ഓട്ടപ്പാച്ചിൽ ക്യാമറകളിൽ പകർത്തി. ബിബിസിയിൽ ചായകുടിക്കാനെത്തിയ അതിഥി ഇപ്പോൾ യൂട്യൂബിലും താരമാണ്.

വീഡിയോ കാണാം.