‘ആരോടും പറയരുതീ പ്രേമത്തിന്‍ ജീവ രഹസ്യം’; ക്രിക്കറ്റ് മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരിയെ വളച്ചെടുത്ത മലയാളി പാട്ട്; വീഡിയോ കാണാം

ഇന്ത്യയും അയര്ലണ്ടും തമ്മിലുള്ള ടി-ട്വന്റി മത്സരം നടക്കുകയാണ്. ആരാധകരുടെ കൂട്ടത്തില് ചെണ്ടയും ബാന്റ് മേളവുമായി മലയാളികളുമുണ്ട്. എന്നാല് മലയാളികളുടെ ശ്രദ്ധ മത്സരത്തിലല്ല. സുന്ദരിയായ ഐറിഷ് സുരക്ഷാ ജീവനക്കാരിയെ വളച്ചെടുക്കുന്നതിലാണ് അവരുടെ നോട്ടം.
 

ഡബ്ലിന്‍: ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ടി-ട്വന്റി മത്സരം നടക്കുകയാണ്. ആരാധകരുടെ കൂട്ടത്തില്‍ ചെണ്ടയും ബാന്റ് മേളവുമായി മലയാളികളുമുണ്ട്. എന്നാല്‍ മലയാളികളുടെ ശ്രദ്ധ മത്സരത്തിലല്ല. സുന്ദരിയായ ഐറിഷ് സുരക്ഷാ ജീവനക്കാരിയെ വളച്ചെടുക്കുന്നതിലാണ് അവരുടെ നോട്ടം.

മേളത്തിന് അകമ്പടിയായ മലയാളത്തിലെ പ്രശസ്തമായ പൂവാലന്‍ പ്രണയഗാനങ്ങളും. രസകരമായ ഇവരുടെ തമാശ കണ്ട് സുരക്ഷാ ജീവനക്കാരിക്ക് ചിരിയും വന്നും. കാണികളിലൊരാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

മോഹന്‍ലാലിന്റെ ഗാന്ധര്‍വ്വം എന്ന സിനിമയിലെ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവ രഹസ്യം എന്ന ഗാനം ചെണ്ടയുടെ താളത്തോടെ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് പാടിയത്. പാവം സുരക്ഷാ ജീവനക്കാരിക്കാണെങ്കില്‍ സ്ഥലം മാറി നില്‍ക്കാനോ മൈതാനത്തേക്ക് മുഖം തിരിക്കാനോ കഴിയാത്ത അവസ്ഥയിലും. എന്തായാലും ഈ തമാശ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.

വീഡിയോ കാണാം

https://www.facebook.com/spmediaofficial/videos/1420099061457301/