ബീഫിനായി കോട്ടയത്ത് യൂത്ത് ഫ്രണ്ടിന്റെ കൂട്ടക്കരച്ചില്‍ സമരം; വീഡിയോ കാണാം

കശാപ്പ് നിരോധനത്തിനെതിരെ കോട്ടയം നഗരത്തില് യൂത്ത് ഫ്രണ്ടിന്റെ വ്യത്യസ്തമായ പ്രതിഷേധ സമരം. ബ്രഡും കൈയ്യില് പിടിച്ചുകൊണ്ട് ബീഫിനായി കൂട്ടക്കരച്ചില് നടത്തിയാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയാണ് കോട്ടയത്ത് ഹെഡ് പോസ്റ്റോഫീസിനു മുന്നില് കരച്ചില് സമരം സംഘടിപ്പിച്ചത്
 

കോട്ടയം: കശാപ്പ് നിരോധനത്തിനെതിരെ കോട്ടയം നഗരത്തില്‍ യൂത്ത് ഫ്രണ്ടിന്റെ വ്യത്യസ്തമായ പ്രതിഷേധ സമരം. ബ്രഡും കൈയ്യില്‍ പിടിച്ചുകൊണ്ട് ബീഫിനായി കൂട്ടക്കരച്ചില്‍ നടത്തിയാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയാണ് കോട്ടയത്ത് ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ കരച്ചില്‍ സമരം സംഘടിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മോദീ ഞങ്ങള്‍ക്ക് ബീഫ് വേണം..ബീഫ് തായോ..ബീഫില്ലാതെ ജീവിക്കാന്‍ പറ്റില്ലേ എന്നിങ്ങനെ ഉറക്കെ നിലവിളിച്ചുകൊണ്ടായിരുന്നു ഇവരുടെ കൂട്ടക്കരച്ചില്‍. കശാപ്പ് നിരോധനത്തിനെതിരെ കേരളമൊട്ടാകെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റിവലും മറ്റും നടത്തിയുള്ള പ്രതിഷേധം അരങ്ങേറുമ്പോഴാണ് യുത്ത് ഫ്രണ്ടിന്റെ ഈ വിഷയത്തിലെ വ്യത്യസ്തമായ സമരരീതി.

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ രീതിയിലുള്ള സമര പരിപാടികള്‍ക്ക് യൂത്ത് ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം