വൈന്‍ നല്‍കാത്തതിന് ഐറിഷ് വനിത എയര്‍ ഇന്ത്യാ ജീവനക്കാരന്റെ മുഖത്ത് തുപ്പി; വീഡിയോ
ഹീത്രൂ: വിമാനയാത്രക്കിടെ കൂടുതല്‍ വൈന്‍ നല്കാന് വിസമ്മതിച്ച് എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്ത് തുപ്പിയ ഐറിഷ് വനിയെ പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരനെ അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ഇവരെ ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രക്കാരിയായ ഐറിഷ് വനിത കൂടുതല്‍ വൈന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വൈന്‍ നല്‍കാതിരുന്നതോടെ പ്രകോപിതയായ യുവതി ജീവനക്കാരന്റെ ദേവത്ത് തുപ്പി. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്നും എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതോടെ കാര്യങ്ങള്‍ തീരുമാനാമാകുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ അതിക്രമം മറ്റൊരു വിമാന ജീവനക്കാരി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തെളിവായി ഹാജരാക്കും.
‘ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങളിങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് ഞാന്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടി ജോലി ചെയ്യുന്നയാളാണ്. രോഹിങ്ക്യകള്‍ക്കും ഏഷ്യയിലെ മനുഷ്യര്‍ക്കും എല്ലാം വേണ്ടി ജോലി ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ അഭിഭാഷകയാണ് ഞാന്‍.’ അസഭ്യം ചേര്‍ത്ത് യുവതി പറയുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയാണ് താനെന്നും ഇവര്‍ അവകാശപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
വീഡിയോ കാണാം.