കോളേജ് ക്യാമ്പസിനുള്ളില്‍ തുറന്ന ജീപ്പില്‍ അഭ്യാസപ്രകടനം; തെറിച്ചുവീണ് രണ്ട് പേര്‍ക്ക് പരിക്ക്;വീഡിയോ

കോളേജ് ക്യാമ്പസില് തുറന്ന ജീപ്പില് അഭ്യാസ പ്രകടനം നടത്തുന്നതിനിടെ തെറിച്ചു വീണ് രണ്ടു വിദ്യാര്ത്ഥികള്ക്ക് പരിക്ക്. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബികോം വിദ്യാര്ത്ഥികള്ക്കാണ് പരിക്കേറ്റത്. അവസാന വര്ഷ വിദ്യാര്ത്ഥികളുടെ യാത്രയയപ്പ് ദിനത്തിലാണ് സംഭവമുണ്ടായത്.
 

ആലപ്പുഴ: കോളേജ് ക്യാമ്പസില്‍ തുറന്ന ജീപ്പില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ തെറിച്ചു വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബികോം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ദിനത്തിലാണ് സംഭവമുണ്ടായത്.

ഗ്രൗണ്ടില്‍ അമിത വേഗത്തില്‍ ഓടിച്ച വാഹനത്തില്‍ നില്‍ക്കുകയായിരുന്ന രണ്ടു പേര്‍ താഴെ വീഴുകയായിരുന്നു. ഒരു കാറും ബൈക്കും ജിപ്‌സിയും വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടിലിറക്കി. അനുമതിയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വീഡിയോ കാണാം

Posted by Sajimon Bharathy on Monday, March 4, 2019