യുപിയില്‍ 14 പേര് ചേര്‍ന്ന് രണ്ട് സ്ത്രീകളെ ഉപദ്രവിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
റാംപൂര്‍: യോഗി ആദിത്യനാഥിന്റെ ഭരണത്തിനു കീഴില്‍ പരസ്യമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ആന്റി റോമിയോ സ്ക്വാഡെന്ന പേരില്‍ സേന രൂപീകരിച്ചിരുന്നു. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ യോഗി രൂപംകൊടുത്ത സേന ജനങ്ങള്‍ക്കും സര്‍ക്കാരിനും തന്നെ തലവേദനയായി മാറിയപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ പൊതുനിരത്തില്‍ പരസ്യമായി തന്നെ സ്ത്രീകളെ കടന്നുപിടിക്കാനും അവ മൊബൈലിലാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും ഉള്ള ധൈര്യവും യുപിയില്‍ കുറ്റവാളികള്ക്കുണ്ടായി എന്നതിന്റെ വ്യക്തമായ തെളിവുകളാണ് റാംപൂര്‍ ജില്ലയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നടുറോഡില്‍ വെച്ച് രണ്ട് സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 10 പേരടങ്ങുന്ന അക്രമിസംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതേ വരെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്.
വീഡിയോ കാണാം